ടൊവീനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് ഫോറന്‍സിക്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നത്.
സൈജു കുറുപ്പ്,ഗിജു ജോണ്‍, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ജേക്ക്‌സ് ബിജോയ് ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജു മല്ലിയത്തിന്റെ സഹകരണത്തോടെ രാഗം മൂവീസാണ് ചിത്രം വിതരണത്തിനെത്തിത്തിച്ചത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സിജു മാത്യു,നവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഫോറന്‍സിക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.