കിങ് ലയറിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്ത കോമഡി എന്റര്‍ടെയ്നര്‍ ചിത്രമാണ് ഫുക്രി. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എല്ലാം സിദ്ദിഖ് തന്നെയാണ് ഈ ചലച്ചിത്രത്തില്‍ ജയസൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആദ്യമായാണ് ജയസൂര്യ സിദ്ദിഖ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജയസൂര്യയെ കൂടാതെ ഈ ചിത്രത്തില്‍ ലാല്‍, അനു സിതാര, പ്രയാഗ മാര്‍ട്ടിന്‍, സൗബിന്‍ ഷാഹിര്‍, കൃഷ്ണ പ്രഭ, കെഎപിഎസി ലളിത, മുകുന്ദന്‍, ജോണ്‍, സാജന്‍ പള്ളുന്തുരത്തി, അന്‍സാര്‍, കൃഷ്ണ പ്രഭ, ശ്രീലത, റീന, തെസ്നി ഖാന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
ക്ലപ്ടോമാനിയ എന്ന രോഗം ബാധിച്ച ലക്കി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ആത്മസംതൃപ്തിക്ക് വേണ്ടി മോഷണം നടത്തുകയും പിന്നീട് മോഷ്ടിച്ച സാധനങ്ങള്‍ തിരികെ നല്‍കുന്ന വിചിത്ര സ്വഭാവമുള്ള കഥാപാത്രമാണ് ലക്കി. ചിത്രത്തില്‍ ലാലും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. അലി ഫുക്രി എന്ന വേഷമാണ് ലാലിന്. ഇതു വരെ ചെയ്യാത്ത ഒരു റോളാണ് സിദ്ദിഖിന് ഫുക്രിയില്‍. സുലൈമാന്‍ ഫുക്രി എന്നാണ് സിദ്ദിഖിന്റെ കഥാപാത്രത്തിന്‍െ പേര്. ചിത്രത്തിലെ നായകന്‍ ജയസൂര്യ സിദ്ദിഖിന്റെ കൊച്ചുമകനാണ്.
** Note :
കുറിപ്പ്: ഫുക്രി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.