സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഗോഡ്ഫാദർ. എൻ എൻ പിള്ള, മുകേഷ്, കനക, ജഗദീഷ്, ഫിലോമിന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മികച്ച സാമ്പത്തിക വിജയം കൈവരിച്ച ഗോഡ്ഫാദർ ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സ്വന്തമാക്കിയിരുന്നു. രണ്ട് ശത്രു കുടുംബങ്ങളുടെ കഥയാണ് ഗോഡ് ഫാദർ പറയുന്നത്.
അഞ്ഞൂറാൻ (എൻ എൻ പിള്ള), അച്ചാമ (ഫിലോമിന) എന്നീ രണ്ട് വ്യക്ത്തികൾ വളരെ നാളുകളായി വൈരാഗ്യത്തിലാണ്. പെണ്ണുങ്ങളാണ് എല്ലാ നാഷത്തിന്റെയും വേര് എന്ന് മനസ്സിലാക്കിയ അഞ്ഞൂറാൻ തന്റെ മക്കളെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഇതേ സമയം അഞ്ഞൂറാന്റെ ഇളയ മകൻ രാമഭദ്രൻ (മുകേഷ്) അച്ചാമയുടെ കുടുംബത്തിലെ തന്നെ മാലു എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. പിന്നീട് സ്വാമിനാഥൻ (ഇന്നസെന്റ്) എന്ന തന്റെ മകൻ ദൂരെ ദേശത്ത് പോയി വിവാഹം ചെയ്ത കാര്യം വളരെ നാളുകൾക്ക് ശേഷം അഞ്ഞൂറാൻ മനസ്സിലാക്കുന്നു. തുടർന്ന് നടക്കുന്ന നാടകീയ സംഭവങ്ങളാണ് ചിത്രത്തിന് ആധാരം.
** Note :
കുറിപ്പ്: ഗോഡ്ഫാദർ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.