കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഗോദ. ടൊവീനോ തോമസ്, പഞ്ചാബി നായിക വാമിഖ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാകേഷ് മണ്ടാടിയാണ് ചിത്രത്തന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഗുസ്തിക്ക് പേരുകേട്ട കണ്ണാടിക്കല്‍ എന്ന സാങ്കല്‍പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ക്യാപ്റ്റന്‍ എന്നറിയപെടുന്ന രഞ്ജി പണിക്കര്‍ കഥാപാത്രത്തിന്റെ മകനാണ് ടൊവീനോ. ഗുസ്തിയില്‍ താല്‍പര്യമില്ലാത്ത ടൊവീനോയെ പഞ്ചാബ് യൂണിവേസിറ്റിയിലേക്ക് പഠിക്കാനായി അയക്കുന്നു. പിന്നീട് കോളേജില്‍ നിന്നും കണ്ടുമുട്ടിയ അതിഥി എന്ന പഞ്ചാബി കുട്ടിയുമായി ടൊവീനോ സൗഹൃദത്തിലാവുന്നു. അതിനുശേഷം അവര്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടാാവുന്നു. തുടര്‍ന്ന് ടൊവീനോ നാട്ടിലേക്ക് മടങ്ങുന്നു. ടോവീനോയ്ക്ക് പിന്നാലെ അതിഥിയും നാട്ടില്‍ എത്തുന്നു. പിന്നീട് അവരുടെ ജീവിത്തല്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഗോദ ഒരു ഗ്രാമീണ സിനിമയാണ്. അവതരണരീതീയിലും സാങ്കേതിക മികവിലും ചിത്രം മുന്നിട്ടുനില്‍ക്കുന്നു.
** Note :
കുറിപ്പ്: ഗോദ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.