ഗോള്‍ഡ് കോയിന്‍സ് (2018)
Release date
21 Sep 2018
genre
ഗോള്‍ഡ് കോയിന്‍സ് കഥ/ സംഭവവിവരണം
കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പ്രമോദ് ഗോപാല്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ഗോള്‍ഡ് കോയിന്‍സ്. മാസ്റ്റര്‍ വാസുദേവ്, മാസ്റ്റര്‍ ഗോപാല്‍, ബേബി നേഹ എന്നിവര്‍ക്കൊപ്പം സണ്ണി വെയ്ന്‍, മീരാ നന്ദന്‍, ടെസ്സ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് അനില്‍ നെടുമങ്ങാടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍സ് ഒരു സൈക്കിള്‍ പറഞ്ഞ കഥയാണ്. പുതിയ കാലത്തോട് കുട്ടികള്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത് അതാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. രണ്ടു കുട്ടികള്‍ അവര്‍ക്ക് കളഞ്ഞുകിട്ടിയ സമ്മാനം അതിന്റെ യഥാര്‍ത്ഥ അവകാശിക്ക് തിരിച്ചേല്‍പ്പിക്കാനായി കുമരകത്ത് നിന്നും എറണാകുളത്തേക്ക് പോവുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോവുന്നത്.
നാഗരികതയുടെ മറുവശത്തെയും ചിത്രം പ്രേക്ഷകനുമുന്നില്‍ അവതരിപ്പിരിക്കുന്നു. അടുത്ത കാലത്തിറങ്ങിയ കുട്ടികളുടെ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപെട്ട ചിത്രമാണ് ഗോള്‍ഡ് കോയിന്‍സ്. പി.എസ് റഫീഖിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. പി. ജയചന്ദ്രന്‍, ജാസി ഗിഫ്റ്റ്, അമല്‍ ആന്റണി, ശ്രേയ ജയദീപ്, മാളവിക അനില്‍കുമാര്‍, എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കുമരകം, എറണാകുളം, കോട്ടയം, ചേര്‍ത്തല എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.നേനി എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
**Note:Hey! Would you like to share the story of the movie ഗോള്‍ഡ് കോയിന്‍സ് with us? Please send it to us (popcorn@oneindia.co.in).