എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ഗുലാബ് ജാമുന്‍. സര്‍വേഷ് മേവാറയാണ് ചിത്രത്തിന്റെ സംവിധായകന്‍. അനുരാഗ് കശ്യപ് ആണ് ചിത്രം നിര്‍മിക്കുന്നത്. മണിരത്‌നം സംവിദാനം ചെയ്ത രാവണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിലായി അഭിനയിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് അഭിഷേക് ബച്ചൻ മാറി നിൽക്കുകയായിരുന്നു. തുടർച്ചയായിട്ടുളള ചിത്രങ്ങളുടെ പരാജയമാണ് അതിനുള്ള ഒരു കാരണം. 2016 ൽ സജാദ്-ഫർഹാദ് സംവിധാനം ചെയ്ത ഹൗസ് ഫുൾ 3 ആയിരുന്നു അഭിഷേക് ബച്ചന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.
** Note :
കുറിപ്പ്: ഗുലാബ് ജാമുന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.