ഹാപ്പി സര്‍ദാര്‍ കഥ
മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിക്കുശേഷം കാളിദാസ് ജയറാം നായകനായി എത്തിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍.സുദീപ് ജോഷി,ഗീതി സുദീപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മലയാള സിനിമയില്‍ തന്നെ ചിലപ്പോള്‍ ഇതാദ്യമായാവും ദമ്പതികള്‍ ഒന്നിച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നത്.മുന്‍പ് ഒന്നിച്ച് നിരവധി ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്ത സുധീപിന്റെയും ഗീതികയുടെയും ആദ്യത്തെ സംവിധാന സംരഭമാണിത്.
ചിത്രത്തില്‍ ഒരു പഞ്ചാബി സര്‍ദാറായിട്ടാണ് കാളിദാസ് എത്തുന്നത്.ഹാപ്പി സിങ്ങ് എന്നാണ് കഥാപാത്രത്തിന്റെ പേര്.ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്.പുതുമുഖം മെറിന്‍ ഫിലിപ്പ് ആണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ നായികയായി എത്തുന്നത്.
വിവിധതരം വിവാഹങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.കഥയില്‍ പഞ്ചാബും കേരളവും ഒരുപോലെ ലൊക്കേഷന്‍ ആവുന്നുണ്ട്.പഞ്ചാബിലെ പാട്യാല,കുട്ടനാട്,കുമരകം എന്നിവടങ്ങളിലാണ് കഥ നടക്കുന്നത്.
കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.കാളിദാസിന്റെ അച്ഛനായിട്ടാണ് ജാവേദ് ജാഫ്രി എത്തുന്നത്.മുന്‍പ് മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 എന്ന പൃഥ്വിരാജ് ചിത്രത്തില്‍ ജാവേദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു
കാളിദാസിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.സിദ്ധിഖ്,ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,സുരാജ് വെഞ്ഞാറമൂട്,വിശാഖ് നായര്‍,രമേഷ് പിഷാരടി,ധര്‍മ്മജന്‍,പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
അഭിനന്ദം രാമാനുജമാണ് സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.ആമേന്‍, മോസയിലെ കുതിരമീനുകള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് അഭിനന്ദം രാമാനുജം.ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കും.
** Note :
Hello! Would you like to share the storyline of the movie ഹാപ്പി സര്‍ദാര്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].