twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    പ്രിയങ്ക മുതല്‍ ദീപിക വരെ, ബോളിവുഡില്‍ താരസുന്ദരിമാരുടെ പ്രതിഫലം, ഒന്നാമത് ഈ താരം

    Author Administrator | Updated: Tuesday, April 12, 2022, 02:35 PM [IST]

    മണിക്കൂറുകള്‍ക്ക് കോടികള്‍ പ്രതിഫലമായി വാങ്ങിക്കുന്നവരാണ് ബോളിവുഡ് നടിമാര്‍. സിനിമകളുടെ വിജയത്തിനനുസരിച്ച് ഓരോ വര്‍ഷവും താരങ്ങള്‍ പ്രതിഫലം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. നിലവില്‍ ദിപീക പദുക്കോണ്‍ ആണ് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരം. ദീപികയ്ക്ക് പിന്നാലെയായി പ്രതിഫലത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ബോളിവുഡി നടിമാര്‍ ഇവരാണ്....!

    cover image
    Deepika Padukone

    ദീപിക പദുകോണ്‍

    1

    ദീപിക പദുക്കോണ്‍ ആണ് നിലവില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. ''ഓം ശാന്തി ഓം'' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ദീപിക ഒരു ചിത്രത്തിനായി 15 മുതല്‍ 30 കോടി വരെയാണ് ഇപ്പോള്‍ പ്രതിഫലമായി വാങ്ങിക്കുന്നത്.  

    Kangana Ranaut

    കങ്കണ റണാവത്ത്

    2

    15 കോടി മുതല്‍ 27 കോടി വരെയാണ് ബോളിവുഡിന്റെ പ്രിയതാരം കങ്കണ റണാവത്തിന്റെ പ്രതിഫലം. ക്വീന്‍, തനു വെഡ്‌സ് മനു തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കങ്കണ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്.  

    Priyanka Chopra

    പ്രിയങ്ക ചോപ്ര

    3

    ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങിയ പ്രിയങ്ക ചോപ്ര ഒരു ചിത്രത്തിനായി 14 കോടി മുതല്‍ 23 കോടി വരെയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്.  

    Katrina Kaif

    കത്രീന കൈഫ്‌

    4

    ധൂം 3, ടൈഗര്‍ സിന്ദ ഹേ, ജബ് തക് ഹേ ജാന്‍ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ ബോളിവുഡിന് നല്‍കിയ കത്രീന കൈഫ് 15 കോടി മുതല്‍ 21 കോടി വരെയാണ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം.  

    Kareena Kapoor

    കരീന കപൂര്‍

    5

    2000ത്തില്‍ പുറത്തിറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കരീന കപൂര്‍ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ബിടൗണിന്റെ പ്രിയപ്പെട്ട നടിയായി മാറിയത്. നിലവില്‍ 12 മുതല്‍ 18 കോടിവരെയാണ് കരീന കപൂര്‍ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X