നവാഗതനായ കെസി ബിനു രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഹൃദ്യം.അജിത്, അപര്‍ണ പി നായര്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് ജ്വാലാമുഖി ഫിലിംസാണ്.അജിത്ത്, ശോഭ, കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, പ്രൊഫ.എ.കൃഷ്ണകുമാര്‍, അജേഷ് ബാബു, ബീനാസുനില്‍, ഷബീര്‍ഷാ, ക്രിസ്റ്റിന, സന്തോഷ് അടൂര്‍, ജാബിര്‍, അജേഷ് ജയന്‍, ദിവേഷ്, വിഷ്ണു, സച്ചിന്‍, കെ.പി.സുരേഷ്‌കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
വനാതിര്‍ത്തിയിലുള്ള ഒറ്റപ്പെട്ട വീട്.അയല്‍വാസികളുടെ ആധിക്യമില്ലാത്ത ആ വീട്ടില്‍, ക്രിസ്തീയ വിശ്വാസിയും വിധവയുമായ സോഫിയയും ഹിന്ദുമത വിശ്വാസിയായ അമ്മാവന്‍ ശ്രീധരനും തനിച്ചാണ് താമസം.വൈധവ്യത്തിന് ശേഷം നിറമാര്‍ന്ന ജീവിതം ഉപേക്ഷിച്ച സോഫിയയുടെ ഇഷ്ടസ്ഥലം സമീപത്തുള്ള മരക്കുരിശാണ്.പ്രദേശവാസികളുടെ എന്ന പോലെ സോഫിയയുടെയും വിശുദ്ധ ദര്‍ശനത്തിന്റെ ഒരു സന്ധ്യയില്‍, മാരകമായി മുറിവേറ്റ് ചോരവാര്‍ന്ന സാംകുമാര്‍ എന്ന യുവാവിനെ മരക്കുരിശിന് പിന്നില്‍ നിന്നും സോഫിയ കണ്ടെത്തുന്നു.എന്തിനാണയാള്‍ മരക്കുരിശിന്റെ പിന്നില്‍ ഒളിച്ചത്? ആരാണയാള്‍? എന്താണയാളുടെ ലക്ഷ്യം? ആ ലക്ഷ്യത്തിലേക്ക് അയാള്‍ എത്തിച്ചേരുമോ? യുവതിയായ സോഫിയയുടെ ജീവിതം പിന്നീട് എങ്ങോട്ട് തിരിയുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ചിത്രം പറയുന്നത്.തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം.ആനന്ദ് കൃഷ്ണയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
** Note :
കുറിപ്പ്: ഹൃദ്യം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.