1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് 'ഇന്ത്യന്‍ 2'.ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസനായിരുന്നു നായകന്‍.ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ശങ്കറും കമല്‍ഹാസനും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.
തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളാണ് കമലിന്റെ നായികയായി എത്തുന്നത്.നടന്‍ സിദ്ധാര്‍ത്ഥും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ചിത്രത്തില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന സേനാപതിയുടെ ചെറുമകനായിട്ടാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. മലയാളത്തില്‍നിന്നും നെടുമുടി വേണുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്.കമല്‍ഹാസനൊപ്പം ആദ്യമായിട്ടാണ് അനിരുദ്ധ് ഒന്നിക്കുന്നത്.കമലിന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമാകും ഇന്ത്യന്‍ 2വെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ശങ്കര്‍ ചിത്രത്തിനു ശേഷം മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.200കോടിയിലൊരുങ്ങുന്ന ചിത്രം തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഇന്ത്യന്‍ 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.