കെ കെ ഹരിദാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, പ്രകാശ് രാജ്, വിക്രം, സിമ്രാൻ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് 'ഇന്ദ്രപ്രസ്ഥം'. ഡോൾബി ശബ്ദ വിന്യാസത്തിൽ പുറത്ത് വന്ന മലയാളത്തിലെ ആദ്യചിത്രമായ ഇന്ദ്രപ്രസ്ഥം ചലച്ചിത്രത്തിലെ പ്രതിപാദ്യ വിഷയമായ ഇന്റർനെറ്റിനേയും മോർഫിങ്ങ് സങ്കേതത്തെയും കുറിച്ച് മലയാളി പ്രേക്ഷകരിൽ സാമാന്യ അവബോധം പകർന്ന് നൽകി. അക്ഷയ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ പ്രേംകുമാർ മാരാത്ത് നിർമ്മിച്ച ഈ ചിത്രം അക്ഷയ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റോബിൻ തിരുമല ആണ്.
** Note :
കുറിപ്പ്: ഇന്ദ്രപ്രസ്ഥം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.