കെ.ഉദയ്കൃഷ്ണ, സിബി.കെ.തോമസ് എന്നിവരുടെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ഇന്‍സ്‌പെക്ടര്‍ ഗരുഡ്. ദിലീപ്, കാവ്യ മാധവന്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അലക്‌സ് പോള്‍ ആണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്.ജ്യോത്സന, വിനീത് ശ്രീനിവാസന്‍, ഫ്രാങ്കോ, ദിലീപ്, റിമി ടോമി, അഫ്‌സല്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും പി.സുകുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ലാലു അലക്‌സ്, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ഷമ്മി തിലകന്‍, കുഞ്ചന്‍, സാദിഖ്, കൊച്ചു പ്രേമന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുഅഭിനേതാക്കള്‍. മിലന്‍ ജലീല്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
** Note :
കുറിപ്പ്: ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.