സംവിധായകന്‍ വെശാഖിന്റെ അസോസിയേറ്റായിരുന്ന സൈജു എസ് സംവിധാനം ചെയ്ത ചിത്രമാണ് ഇര. നവാഗതനായ നവീന്‍ ജോണ്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഗോകുല്‍ സുരേഷ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.മിയ, ലെന, നിരഞ്ജന, നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാക്കിയ ഒരു സിനിമാ നടന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഇര. ഇരയാക്കപ്പെടുന്നവന്റെ അതിജീവനത്തിന്റെ കഥ പറയുന്നതിനൊപ്പം തന്റേടിയായ ഒരു സ്ത്രീയുടെ പ്രതികാരവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വലയ സംഭവ വികാസങ്ങളും കോര്‍ത്തിണക്കി സസ്‌പെന്‍സ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ട്റ്റാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഇര എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.