twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    നഞ്ചിയമ്മയും കളകാത്ത സന്ദനമേറിയും ; 2020ന്റെ ആദ്യ പകുതിയിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍

    Author Administrator | Updated: Tuesday, December 1, 2020, 06:58 PM [IST]

    2020ന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ തിയറ്ററുകളിലേക്ക്‌ എത്തുന്നതിനു മുന്‍പു തന്നെ സൂപ്പര്‍ഹിറ്റായ നിരവധി സിനിമാഗാനങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഗാനങ്ങളിതാ.

    cover image

    അയ്യപ്പനും കോശിയും

    ആക്ഷന്‍ രംഗങ്ങളും നാടന്‍ തല്ലും അതിനൊത്ത ഡയലോഗുകളും കൊണ്ടും പ്രേക്ഷകരെ രസിപ്പിച്ച  അയ്യപ്പനും കോശിയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടിരുന്നു. ചിത്രത്തില്‍ അട്ടപ്പാടിയുടെ സ്വന്തം നഞ്ചിയമ്മ പാടിയ 'കളകാത്ത സന്ദനമേറി'... എന്ന ഗാനം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തിരുന്നു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.    

    കപ്പേള

    ദേശീയപുരസ്‌ക്കാര ജേതാവായ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന ചിത്രമായിരുന്നു 2020ല്‍ പുറത്തിറങ്ങിയ കപ്പേള. നാട്ടിന്‍പുറത്തെ ഒരു പ്രണയകഥയില്‍ തുടങ്ങി പിന്നീട് അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ കഥ പറഞ്ഞ ചിത്രത്തിലെ ഗാനങ്ങളുടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ സിത്താര പാടിയ കടുകുമണിക്കൊരു കണ്ണുണ്ട് എന്നു തുടങ്ങുന്ന ചിത്രത്തിലെഗാനം ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൊന്നാണ്‌.  

    ഷൈലോക്ക്‌

    2020ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക്. ഒരു പക്കാ എന്റര്‍ടെയിനറായ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തോടൊപ്പം തന്നെ ഇതിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണേ കണ്ണേ പേസാതെ എന്നു തുടങ്ങുന്ന ബാര്‍ സോങ്ങ് പുറത്തിറങ്ങി മണിക്കൂറുകള്‍ കൊണ്ടായിരുന്നുസോഷ്യല്‍മീഡിയയില്‍ വൈറലായത്‌.    

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X