രഞ്ജിത്ത് പെരേര, ബാസില്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുണ്ട ജീവിതം. ഇടതുപക്ഷത്തിന്റെ തീപ്പൊരി നേതാവ് പിണറായി വിജയന്റെ ജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അടിയന്തരാവസ്ഥക്കാലത്തെ പിണറായിയുടെ രാഷ്ട്രീയജീവിതമാണ് ചിത്രം പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. ചിത്രത്തില്‍ ബാസില്‍ ആണ് നായകനായി എത്തുന്നത്. സിനിമാ കമ്പനി, കര്‍മ്മ യോദ്ധ, സയലന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ബാസില്‍. പിണറായി വിജയനെപ്പോലെ ശക്തനായ ഒരു രാഷ്ട്രീയ നേതാവിനെ അവതരിപ്പിക്കുന്നതോര്‍ക്കുമ്പോള്‍ ടെന്‍ഷനുണ്ടെങ്കിലും അവസരം ഒരു ഭാഗ്യമായി കരുതുന്നുവെന്നാണ് ബാസില്‍ പറയുന്നത്.
** Note :
കുറിപ്പ്: ഇരുണ്ട ജീവിതം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.