ശ്വേത മേനോന്‍, ബിജു മേനോന്‍, സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ഗോപിനാഥന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്രമാത്രം.പ്രൊഫ.കല്‍പറ്റ നാരായണന്റെ വയനാട് പശ്ചാത്തലമാക്കിയുള്ള ഇത്രമാത്രം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.നെടുമുടി വേണു, കെ.പി.എസി ലളിത, അനൂപ് ചന്ദ്രന്‍, പ്രകാശ് ബോരെ, വിനു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.പൂര്‍ണ്ണമായും വയനാടിന്റെ ദൃശ്യഭാംഗി പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്.കെ.വി.ജയന്‍ ഛായാഗ്രഹണവും ബി.അജിത് കുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.ട്രയാംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.കെ സന്തോഷ് കുമാര്‍, എ.ഐ ദേവരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഇത്രമാത്രം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.