ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ ചിത്രമാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ അവറാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഉസ്മാന്‍ മാരാത്താണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ചിന്നു ചാന്ദ്‌നി, അഭിരാം രാധാകൃഷ്ണന്‍, ഫാഹിം സഫര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
കണ്ണന്‍ പട്ടേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അപ്പു എന്‍ ഭട്ടതിരി, ഷൈജാസ് കെ.എം എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചത്. സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം നല്‍കിയിരിക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറ, ലാസ്റ്റ് എക്‌സിറ്റ്, ഇണാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ജാക്സൺ ബസാർ യൂത്ത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.