നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി സംവിധാനം ചെയ്ത ചിത്രമാണ് ജാന്‍-എ-മാന്‍. ലാല്‍, അര്‍ജ്ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് സിനിമ നിർമ്മിച്ചത്.
സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ P എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്
** Note :
കുറിപ്പ്: ജാന്‍-എ-മാന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.