ഹരീഷ് പേരടിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ തന്‍സീര്‍ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനാധിപന്‍. കമ്മ്യൂണിസറ്റ് മുഖ്യമന്ത്രിയായ കണ്ണൂര്‍ വിശ്വനായാണ് ഹരീഷ് ചിത്രത്തിലെത്തുന്നത്.മുഖ്യമന്ത്രിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.വിനു മോഹന്‍, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, അനില്‍ നെടുമങ്ങാട്, തനൂജ കാര്‍ത്തിക്ക്, പ്രദീപ് കോട്ടയം, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അനില്‍ പനച്ചൂരാന്‍, നിസാം എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, നജിം അര്‍ഷാദ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.രജീഷ് രാമന്‍ ഛായാഗ്രഹണവും, അഭിലാഷ് ബാലകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.സാബുറാമാണ് ചിത്രത്തിന്റെകലാസംവിധാകന്‍.ദേവി എന്റര്‍ന്റൈന്‍മെന്‍സിന്റെ ബാനറില്‍ ബാലാജി വെങ്കിടേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ജനാധിപന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.