ജേക്കബിന്റ സ്വര്‍ഗ്ഗരാജ്യം,പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടി റെബാ മോണിക്ക ജോണ്‍ നായികയായി എത്തുന്ന തമിഴ് ചിത്രമാണ് ജരുഗണ്ടി.എ.എന്‍ പിച്ചുമണിയാണ് ചിത്രത്തിന്റെ സംവിധായകന്‍.ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തില്‍ യുവനടന്‍ ജയ് ആണ് നായകന്‍.ആര്‍.ഡി രാജശേഖരന്‍ ഛായാഗ്രഹണവും ബോബോ ഷാഷി സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.അമിത് തിവാരി,റോബോ ശങ്കര്‍,ബോസ് വെങ്കട്,ഡാനിയേല്‍ ആനി പോപ്പ്,ഇളവരസു,ജി.എം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ശ്രദ്ധോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നടന്‍ സത്യയും ബദ്രി കസ്തൂരിയും നിര്‍മ്മിക്കുന്ന ചിത്രം ടച്ചിങ്ങ് ഹാര്‍ട്ട് മൂവി മേക്കേഴ്‌സ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും
** Note :
കുറിപ്പ്: ജരുഗണ്ടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.