>

  ''തീപ്പെട്ടിയുണ്ടോ സഖാവേ ഒരു വീഡിയെടുക്കാന്‍'' ; മലയാള സിനിമ രാഷ്ട്രീയം സംസാരിക്കുമ്പോള്‍

  '' തീപ്പെട്ടിയുണ്ടോ സഖാവേ ഒരു വീഡിയെടുക്കാന്‍ '' പേരില്‍ തന്നെ രാഷ്രീയം എഴുതിവെച്ച ലാല്‍സലാം എന്ന സിനിമയിലെ ഡയലോഗ്. നെട്ടൂരാനായി മുരളിയും ഡികെ യായി മോഹന്‍ലാലും മത്സരിച്ചഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഒരു രാഷ്രീയ സിനിമയായിരുന്നു. ലാല്‍സലാം മാത്രമല്ല രാഷ്രീയം പറഞ്ഞ നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്.
  ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ ചിത്രമാണ് സന്ദേശം. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ നമുക്ക് ലഭിക്കുന്നത്.   ജയറാം, തിലകന്‍, ശ്രീനിവാസന്‍, സിദ്ധിഖ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.  
  രഞ്ജി പണിക്കറുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പത്രം. സുരേഷ് ഗോപി,മഞ്ജുവാര്യര്‍,എന്‍.എഫ്.വര്‍ഗീസ്,മുരളി,ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
  ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ്‌ സംവിധാനം  ചെയ്ത രാഷ്ട്രീയ ഹാസ്യചിത്രമാണ് വെള്ളിമൂങ്ങ. ഉള്ളാട്ടി മദ്ധ്യവയസ്ക്കാനും, അവിവാഹിതനുമായ ഒരു രാഷ്ട്രീയക്കാരന്റെ ജീവിതമാണ്‌ ചിത്രം പറയുന്നത്. വ്യക്തിജീവിതവും, രാഷ്ട്രിയവും തമ്മിൽ കൂട്ടികുഴക്കുന്ന അദ്ദേഹം ധാരാളം  പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തുന്നു. ഇത് നർമ്മത്തിൽ ചാലിച്ച് നമ്മുടെ മുൻപിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X