സിനിമാ ലോകം
വന്‍ ഹൈപ്പിലെത്തി 2022ല്‍ തിയേറ്ററില്‍ തകര്‍ന്നടിഞ്ഞ ചിത്രമായിരുന്നു മോഹന്‍ലാല്‍ - ബി.ഉണ്ണികൃഷ്ണന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ആറാട്ട്. മുണ്ടു മടക്കിക്കുത്തി ആറാം തമ്പുരാനിലെപ്പോലെ മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ പ്രതീക്ഷിച്ച് തിയേറ്ററുകളിലെത്തിയ പ്രേക്ഷകന് ചിത്രം നല്‍കിയത് തീര്‍ത്തും നിരാശയായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മാത്രമുള്ളതായിരുന്നു ആറാട്ട്. റിലീസ് ദിനം മുതല്‍ ട്രോള്‍ പേജുകളില്‍ നിറഞ്ഞുനിന്ന ആറാട്ട് മോഹന്‍ലാലിന്റെ കരിയറിലെ മോശം ചിത്രം കൂടിയാണ്. ആറാട്ട് പോലെ വന്‍ഹൈപ്പിലെത്തി 2022ല്‍ പരാജയപ്പെട്ട അഞ്ച് മലയാള ചിത്രങ്ങളിതാ.