പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ കൂടെ സഹ സംവിധായകനായി പ്രവർത്തിച്ച അനൂപ് കണ്ണൻ ആദ്യമായി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് 'ജവാൻ ഓഫ് വെള്ളിമല'. മമ്മൂട്ടി, ശ്രീനിവാസൻ, മമത മോഹൻദാസ്, ആസിഫ് അലി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജെയിംസ് ആൽബർട്ട് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പ്ലേഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു. കാഴ്ച വൈകല്യമുള്ള ഒരു പട്ടാളക്കാരന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
** Note :
കുറിപ്പ്: ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.