ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ജിമ്മി ഈ വീടിന്റെ ഐശ്വര്യം.മിഥുന്‍ രമേശാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.ഊഴം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക.
ജിമ്മി എന്ന ബിസിനസ്സുകാരന്റെ ജീവിതത്തില്‍ ജിമ്മി എന്ന നായക്കുട്ടി വരുത്തിത്തീര്‍ക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.ജിമ്മി എന്നു പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്,ഹരീഷ് കണാരന്‍,ജോയ് മാത്യു,ഇടവേള ബാബു,നിര്‍മല്‍ പാലാഴി,സുബീഷ് സുധി,ശ്രീജ രവി,വീണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.എം ജയചന്ദ്രന്‍ ഛായാഗ്രഹണവും അനില്‍ ഈശ്വര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ്,ശ്യാം കുമാര്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.