ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പാവാട എന്നീ ചിത്രങ്ങള്‍ക്കുശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോണി ജോണി യെസ് അപ്പാ'.വെള്ളിമൂങ്ങ എന്ന ഹിറ്റു ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജി തോമസ് ആണ് ഈ ചിത്രത്തിനുവേണ്ടി തിരക്കഥ രചിക്കുന്നത്.കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. കോട്ടയത്തെ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. വിനോദ് ഇല്ലമ്പള്ളി ആണ്ത്ര ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.റഫീഖ് അഹമ്മദ്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകരുന്നത്.മംമ്താ മോഹന്‍ദാസ്,ഷറഫുദ്ദീന്‍, സനൂപ്,കലാഭവന്‍ ഷാജോണ്‍,ലെന,നെടുമുടി വേണു,ഗീത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലിജോ പോള്‍ എഡിറ്റിംഗും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ജോണി ജോണി യെസ് അപ്പാ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.