ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോസഫ്. ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു ചിത്രത്തില്‍ എത്തുന്നത്. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ജയിംസ് ഏലിയ, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷാജു ശ്രീധര്‍, സെനില്‍ സൈനിദ്ദീന്‍ മനുരാജ്, ആത്മീയ, മാളവിക മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കിഴക്കന്‍ മലയോരമേഖലയുമായി ബന്ധപെട്ട് തനി ക്രൈസ്തവ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.
സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു സാധാരണ പോലീസുകാരനായ ജോസഫിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. സാധാ പോലീസുകാരനെന്ന് റാങ്കുകൊണ്ട് വിശേഷിപ്പിക്കാമെങ്കിലും ക്രൈം സ്‌പോട്ട് നിരീക്ഷിച്ച് കുറ്റവാളിയിലേക്കും കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളിലേക്ക് എത്താനുള്ള അസാധാരണമായ ഒരു കഴിവ് ജോസഫിനുണ്ട്. കേവലം വാക്കുകളിലൂടെ കൂട്ടുകാരേക്കൊണ്ട് തള്ളി മറിക്കാതെ ജോസഫിന്റെ പോലീസ് ബുദ്ധി കപ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുത്തുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.
കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ കാതല്‍. പോലീസിന്റെ അന്വേഷണ രീതികളും പോലീസ് ഭാഷയും കൃത്യമായി പിന്തുടരുന്ന ഈ തിരക്കഥ ഒരുക്കിയിരിക്കുന്നത് പോലീസ് ഉദ്യാഗസ്ഥനായ ഷാഫി കബീറാണ്. ജോസഫിന്റെ വ്യക്തി ജീവിതം വെളിപ്പെടുത്തുന്ന ആദ്യ പകുതി അല്പം പതിഞ്ഞ താളത്തിലാണ് മുന്നോട്ട് പോകുമ്പോള്‍ രണ്ടാം പകുതി ഉദ്ദ്വേഗഭരിതമാണ്.അനാവശ്യമെന്ന് തോന്നുന്ന ഒരു രംഗം പോലും ജോസഫില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് ജോജു പറഞ്ഞത് വെറുതെയല്ലെന്ന് ജോസഫ് സാക്ഷ്യപ്പെടുത്തുന്നു.
** Note :
കുറിപ്പ്: ജോസഫ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.