വിജയ് സേതുപതിയെ നായകനാക്കി ഗോകുല്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 'ജുംഗ'. ജുംഗ എന്ന ഗ്യാങ്ങ്‌സ്റ്ററെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്.വിക്രം വേദയ്ക്ക് ശേഷം വിജയ് സേതുപതി ഗ്യാങ്ങ്സ്റ്റര്‍ വേഷത്തില്‍ വീണ്ടുമെത്തുകയാണ് ചിത്രത്തിലൂടെ.ഗ്യാങ്ങ്‌സ്‌ററര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് സംവിധായന്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മഡോണ സെബാസ്റ്റ്യനും സയേഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കാതലും കടന്തു പോകും, കാവന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സേതുപതിയുടെ നായികയായി മഡോണ വീണ്ടുമെത്തുന്ന ചിത്രമാണിത്. ഇവര്‍ക്കൊപ്പം ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാര്‍ത്ഥ വിപിനാണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെതായി മികച്ചൊരു ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജുംഗയുടെ ടൈറ്റില്‍ സോങ്ങ് ടീസറായിരുന്നു ഇറങ്ങിയിരുന്നത്. ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.വിജയ് സേതുപതിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് 'ജുംഗ'.
** Note :
കുറിപ്പ്: ജുംഗ-തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.