നീരജ് മാധവിനെ നായകനാക്കി നവാഗതനായ രജീഷ് ലാല്‍ വംശ സംവിധാനം ചെയ്ത ചിത്രമാണ് ക. വിഷ്ണു വംശയാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. പുതുമുഖം അപര്‍ണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ബിജു സോപാനം, വിഷ്ണു ഗോവിന്ദന്‍, സാബു അബ്ദുള്‍ സമദ്,ജിതിന്‍ പാറമേല്‍, രാജീവ് രാജന്‍, ബിനോയ് നമ്പാല, കണ്ണന്‍ നായര്‍, ഇന്ദ്രന്‍സ്, കണ്ണൂര്‍ ശ്രീലത,ശ്രീജ എന്നിവര്‍ക്കൊപ്പം അന്‍പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
1983, പൂമരം, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ എഡിറ്ററായ മനോജാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ്. ജെയ്ക്‌സ് ബിജോയ് സംഗീതവും ആര്‍ ആര്‍ വിഷ്ണു ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. രാജേഷ് പി വേലായുധന്‍ കലാ സംവിധാനവും വസ്ത്രാലങ്കാരം വീണ സ്യമന്തകും നിര്‍വ്വഹിക്കുന്നു. പിക് സീറോയുടെ ബാനറില്‍ ശ്രീജിത്ത് എസ് പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ക എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.