രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് കാല. കബാലി എന്ന ചിത്രത്തിനുശേഷം പാ രഞ്ജിത്തും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. മുംബൈ അധോലോകത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഗ്യാങ്ങ്സ്റ്ററായാണ് ചിത്രത്തില്‍ രജനീകാന്ത് എത്തുന്നത്. കരികാലന്‍ എന്നാണ് രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. മുംബൈ, ചെന്നൈ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രീകരണത്തി മുന്‍പു തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് കാല. സമുദ്രക്കനി, അഞ്ജലി പാട്ടീല്‍, നാനാ പടേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വണ്ടര്‍ ബാര്‍ ഫിലംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍ .ടി രാമലിംഗമാണ് കാലയുടെ ആര്‍ട്ട് ഡയറക്ടര്‍.
** Note :
കുറിപ്പ്: കാല-തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.