പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1996-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാലാപാനി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. പ്രഭു, അംരീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടിവേണു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മോഹൻലാലിന്റെ തന്നെ നിർമ്മാണ കമ്പനിയായ പ്രണവ് ആർട്സാണ് ഈ ചിത്രം നിർമ്മിച്ചത്. 3 ദേശീയ പുരസ്കാരങ്ങളും, 6 സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി. മലയാളത്തിലെ ആദ്യ "ഡോൾബി സ്ടീരിയോ" ചിത്രം കൂടിയാണ് കാലാപാനി.
** Note :
കുറിപ്പ്: കാലാപാനി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.