X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പാലാ പള്ളിയും മണവാളന്‍ വസീമും തകർത്താടിയ 2022; പോയ വർഷത്തെ മികച്ച ഗാനങ്ങള്‍

Author Administrator | Published: Saturday, December 31, 2022, 07:07 PM [IST]

2022ല്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റുപാടിയ ഗാനമായിരുന്നു കടുവയിലെ പാലാ പള്ളി തിരുപ്പള്ളി. അതുല്‍ നറുകര ആലപിച്ച ഗാനം പോയ വര്‍ഷം മലയാളികള്‍ക്ക് ആഘോഷമാക്കുകയും ചെയ്തിട്ടുണ്ട്. ചിത്രം ഹിറ്റായില്ലെങ്കിലും പാലാ പള്ളി തിരുപ്പള്ളി എന്ന ഗാനംം കടലും കടന്ന് സൂപ്പര്‍ഹിറ്റാവുകയായിരുന്നു. ഇതിനോടകം 65 മില്യണ്‍ വ്യൂസ് ലഭിച്ച ഗാനം യുട്യൂബ് ടോപ് മ്യൂസിക് ലിസ്റ്റിലും ഇടം പിടിച്ചിരുന്നു. കടുവയിലെ പാലാ പള്ളി തിരുപ്പള്ളി.... പോലെ 2022ല്‍ പ്രേക്ഷകര്‍ ആവര്‍ത്തിച്ച് പാടി ആഘോഷമാക്കിയ ഗാനങ്ങളിതാ.


cover image
Video Thumbnail

2022ല്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റുപാടിയ ഗാനമായിരുന്നു ഭീഷ്മ പര്‍വ്വത്തിലെ രതിപുഷ്പം പൂക്കുന്ന യാമം. 80കളുടെ ഫീലില്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയരിക്കുന്നത്. റംസാന്‍ മുഹമ്മദും, ഷൈന്‍ ടോം ചാക്കോയുമാണ് ഗാനരംഗത്തിലുള്ളത്. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പര്‍വ്വം പോയവര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നു കൂടിയാണ്‌.

Video Thumbnail

2022ല്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത മറ്റൊരു ഗാനമയിരുന്നു കുമാരിയിലെ മന്ദാരപ്പൂവേ...ഗ്രാമീണത നിറഞ്ഞ ഗാനം ആലപിച്ചിരിക്കുന്നത് ആവണി മല്‍ഹാര്‍ ആണ്. ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. നിര്‍മല്‍ സഹദേവ് സംംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ് എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

Video Thumbnail

2022ല്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റുപാടിയ ഗാനമായിരുന്നു കടുവയിലെ പാലാപള്ളി...സന്തോഷ് വര്‍മയും ശ്രീഹരി തറയിലും ചേര്‍ന്ന് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അതുല്‍ നറുകരയാണ്. ഗാനം യുട്യൂബ് ടോപ് മ്യൂസിക് ലിസ്റ്റിലും ഇടം പിടിച്ചിരുന്നു. സോള്‍ ഫോക് ആണ് ഗാനം തയ്യാറാക്കിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയില്‍ പൃഥ്വിരാജായിരുന്നു നായകന്‍.

Video Thumbnail

2022ല്‍ എ ആര്‍ റഹ്മാന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മനോഹര ഗാനമായിരുന്നു മലയന്‍കുഞ്ഞിലെ മണ്ണും നിറഞ്ഞേ...വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. 30 വര്‍ഷങ്ങള്‍ക്കു ശേഷം എ ആര്‍ റഹ്മാന്‍ സംഗീത സംവിധനം നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് ഫഹദ് ഫാസില്‍ നായകനായി എത്തിയ മലയന്‍കുഞ്ഞ്.

Video Thumbnail

പോയ വര്‍ഷം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഗാനമാണ് പത്താംവളവിലെ ഏലമലക്കാടിനുള്ളില്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്. ഗാനം പോലെ തന്നെ ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരാജ് വെഞ്ഞാറുമൂട്, ഇന്ദ്രജിത്ത് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 

Video Thumbnail

2022ല്‍ യുട്യൂബില്‍ പ്രേക്ഷകര്‍ തിരഞ്ഞുപിടിച്ച് ആസ്വദിച്ച മറ്റൊരു ഗാനമായിരുന്നു കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ചിത്രത്തിലെ ഏതോ സായാഹ്ന തീരങ്ങളില്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കര്‍ ആണ്. ഗാനം അത്രയേറെ ഹിറ്റായിട്ടും ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Video Thumbnail

വന്‍ഹൈപ്പിലെത്തി 2022ല്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡ്. എന്നാല്‍ ചിത്രത്തിലെ തന്നെ തന്നെ എന്ന അടിപൊളി ഡാന്‍സ് നമ്പര്‍ പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. പൃഥ്വിരാജും ദീപ്തി സതിയും ആടിപ്പാടി അഭിനയിച്ച ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും രാജേഷ് മുരുഗേഷനും ചേര്‍ന്നാണ്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുഗേഷന്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Video Thumbnail

2022ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായിരുന്നു ടൊവീനോ തോമസ് ചിത്രം തല്ലുമാല. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വൈറലായിരുന്നു. കടുവയിലെ പാലാ പള്ളി തിരുപ്പള്ളി എന്ന ഗാനം പോലെ മലയാളികള്‍ ഒന്നടങ്കം തല്ലുമാലയിലെ ഗാനങ്ങള്‍ ഏറ്റുപാടുകയായിരുന്നു.

 

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+