രഞ്ജിത്തിന്റെ തിരക്കഥയില്‍ വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് കാലാള്‍പട. ജയറാം,സുരേഷ് ഗോപി, റഹ്മാന്‍, സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രതീഷ്, തിലകന്‍, മുരളി, സിദ്ദിക്ക്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, കൊല്ലം തുളസി, ജഗന്നാഥ വര്‍മ്മ, സുകുമാരി, കൊല്ലം അജിത്ത് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ബിച്ചു തിരുമലയുടെ വരികള്‍ക്ക് ജേക്കബ് സി അലക്‌സാണ്ടര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്യാം ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും കെ.പി ഹരിഹരപുത്രന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സാഗര മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ അലക്സ് കടവില്‍,കെ.ആര്‍ ഹരികുമാര്‍,എച്ച് .വിന്‍സെന്റ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കാലാള്‍ പട എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.