കാപ്പ കഥ/ സംഭവവിവരണം

    പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്‌.

    ആസിഫ് അലി, അന്ന ബെന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ വേണുവായിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഷാജി കൈലാസിലേക്ക് ചിത്രം എത്തുകയായിരുന്നു.

    ഗ്യാങ്‌സ്റ്റര്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരം തന്നെയാണ്. ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ്, എഡിറ്റിങ്ങ് മഹേഷ് നാരായണന്‍.

    തിയേറ്റര്‍ റിലീസ് - 2022 ഡിസംബര്‍ 22

    ഒടിടി റിലീസ് - 2023 ജനുവരി 19 - നെറ്റ്ഫ്‌ളിക്‌സ്

    **Note:Hey! Would you like to share the story of the movie കാപ്പ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X