മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദി കോര്‍. പോള്‍ സക്കറിയയും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 2009ല്‍ പുറത്തിറങ്ങിയ സീതാകല്യാണം ആണ് ജ്യോതി ഏറ്റവുമൊടുവിലായി അഭിനയിച്ച മലയാള ചിത്രം. ചിത്രത്തില്‍ മാത്യ ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക ചിത്രത്തിലെത്തുന്നത്.
ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, ലാലു അലക്സ്, മുത്തുമണി, അനഘ അക്കു, ജോസി സിജോ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ്ങും സാലു കെ തോമസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു
2022 ഒക്ടോബര്‍ 18നായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. പിന്നാലെ ഒക്ടോബര്‍ 20ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച മൂന്നാമത്തെ ചിത്രം കൂടിയാണ് കാതല്‍. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
** Note :
കുറിപ്പ്: കാതല്‍ ദി കോര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.