കാര്‍ത്തിയെ നായകനാക്കി യുവ സംവിധായകനായ പാണ്ടിരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് 'കടൈക്കുട്ടി സിങ്കം'. ഗ്രാമീണനായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത്. കൃഷിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന കഥാപാത്രമാണ് കാര്‍ത്തിയുടേത്. സത്യരാജ് ചിത്രത്തില്‍ കാര്‍ത്തിയുടെ പിതാവായി വേഷമിടുന്നു.സയേഷ, പ്രിയ ഭവാനി ശങ്കര്‍, അര്‍ത്ഥന ബിനു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ആര്‍ വേല്‍രാജ് ഛായാഗ്രഹണവും ഡി ഇമ്മന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. 2ഡി എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: കടൈക്കുട്ടി സിങ്കം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.