വിനയ് ഫോര്‍ട്ട് , ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സെന്തില്‍രാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് കടംകഥ. റോഷന്‍ മാത്യവും രഞ്ജിപണിക്കരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നര്‍മ്മത്തിന് പ്രധാന്യമുള്ള ചിത്രമാണ് കടംകഥ. കടംകൊണ്ട് പൊരുതിമുട്ടിയ രണ്ട് കഥാപാത്രങ്ങളെയാണ് വിനയ് ഫോര്‍ട്ടും ജോജുവും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. സൈജു കുറുപ്പ് , നന്ദു, ഹരീഷ് കണാരന്‍, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഫിലിപ് സിജിയുടേതാണ് തിരക്കഥ. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സാദിഖ് അലിയാണ്
** Note :
കുറിപ്പ്: കടംകഥ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.