എസ്.കെ. പൊറ്റെക്കാട്ടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ തിരക്കഥയും, സംവിധാനവും നിർവഹിച്ച ചിത്രമാണ് കടവ്. സന്തോഷ് ആന്റണി, ബാലൻ കെ. നായർ, തിലകൻ, മോനിഷ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നതും എം.ടി. വാസുദേവൻ നായരാണ്. രാജീവ് താരാനാഥാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ ചലച്ചിത്രത്തിൽ ഗാനങ്ങൾ ഇല്ല. പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ നിരവധി അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിട്ടുണ്ട്.
അന്തർദേശീയ പുരസ്കാരങ്ങൾ
സിംഗപ്പൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ - സ്പെഷ്യൽ ജൂറി പുരസ്കാരം
ജാപ്പനീസ് ഫിലിം ഫെസ്റ്റിവൽ - ഗ്രാൻഡ് പ്രീ
ദേശീയ ചലച്ചിത്ര പുരസ്കാരം
മികച്ച തിരക്കഥ
മികച്ച ഫീച്ചർ ഫിലിം
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച ചലച്ചിത്രം
മികച്ച തിരക്കഥ
മികച്ച ബാലതാരം - സന്തോഷ് ആന്റണി
** Note :
കുറിപ്പ്: കടവ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.