നവാഗതനായ ജിതിന്‍ ജിത്തുവിന്റെ സംവിധാനം ചെയ്ത ചിത്രമാണ് കല വിപ്ലവം പ്രണയം. ആന്‍സണ്‍ പോളും ഗായത്രി സുരേഷുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. നിരഞ്ജന അനൂപ്, സൈജു കുറുപ്പ്, ബിജു കുട്ടന്‍, വിനീത് വിശ്വന്‍, ഇന്ദ്രന്‍സ്, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ റോയി സെബാസ്റ്റ്യന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാല്‍. അച്യുതന്‍ നായരുടെ വരികള്‍ക്ക് അതുല്‍ ആനന്ദ് സംഗീതം നല്‍കിയിരിക്കുന്നു.
** Note :
കുറിപ്പ്: കല വിപ്ലവം പ്രണയം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.