ഇ എം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നവാഗതനായ നിഷാദ് കെ സലിം സംവിധാനം ചെയ്ത ചിത്രമാണ് കല്‍വത്തി ഡെയ്‌സ്.വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ നിന്നവരെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ചിത്രത്തിന്റെ ലക്ഷ്യം.കണ്ണന്‍ മംഗലത്ത്,ഹരി ടി കെ എന്നിവരുടെ വരികള്‍ക്ക് നിസാം എച്ച്, ഷൈജു അവറാന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.സമ്പത്ത് നാരായണന്‍ നിശ്ചലഛായാഗ്രഹണവും ജോമോന്‍ കെ പോള്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.തോമസ് ജോര്‍ജ്ജ്, ജിബിന്‍ കടുത്തൂസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
** Note :
കുറിപ്പ്: കല്‍വത്തി ഡെയ്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.