സിദ്ധിഖ് പറവൂര്‍ സംവിധാനം ചെയ്ത സാമൂഹിക ബോധവത്ക്കരണ ചിത്രമാണ് കന്യാവനങ്ങള്‍.ഇന്ത്യന്‍ സമാന്തര സിനിമ ചരിത്രത്തിലെ ആദ്യ ത്രീഡി സ്റ്റീരിയോ സ്‌കോപ്പ് സിനിമയാണിത്.ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകന്‍ തന്നെയാണ്.പി.ഭാസ്‌കരന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം രൂപവത്ക്കരിച്ച മെമ്മറി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്.
പി.കെ ബിജു. രജിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.നിരാലംബരും അശരണരുമായ അവിവിഹാതിരായ സ്ത്രീകളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ഷാജഹാന്‍,ശ്രീനി കൊടുങ്ങല്ലൂര്‍.പി.കെ റഷീദ്,ബിന്‍സാല്‍ ഖാന്‍,സുനിത എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.കൊല്‍ക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുക്കപെട്ടിരുന്നു.
** Note :
കുറിപ്പ്: കന്യാവനങ്ങള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.