ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്സസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ജയില്‍പ്പുള്ളികളെ വോളിബോള്‍ പരിശീലിപ്പിയ്ക്കുന്ന കോച്ചിന്റെ വേഷമാണ് ചിത്രത്തില്‍ മഞ്ജു കെെകാര്യം ചെയ്യുന്നത്.
അനൂപ് മേനോന്‍, ബാബു ആന്റണി, ലെന, മണിയന്‍പിള്ള രാജു, സണ്ണിവെയ്ന്‍, സുധീര്‍ കരമന, ശ്രീജിത് രവി തുടങ്ങി ചിത്രത്തില്‍ ഒരു നീണ്ട താരനിര തന്നെയുണ്ട്. ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ രചന അരുണ്‍ലാല്‍ രാമചന്ദ്രനാണ്.
** Note :
കുറിപ്പ്: കരിങ്കുന്നം 6s എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.