കര്‍വാന്‍- ഹിന്ദി കഥ
ദുല്‍ഖര്‍ സന്‍മാന്റെ ആദ്യ ബോളിബുഡ് ചിത്രമാണ് കാര്‍വാന്‍.ആകാശ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധായകന്‍.ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറുമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ്‌സീരിസില്‍ നായികയായി മാത്രം അഭിനയിച്ചിട്ടുള്ള മിഥിലയുടേയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
ചിത്രത്തില്‍ അഭിഷേക് ബച്ചനെയായിരുന്നു ആകര്‍ഷ് ഖുറാന്‍ ആദ്യം പരിഗണിച്ചത്.എന്നാല്‍ പല സാഹചര്യങ്ങളില്‍ നിന്നും മാറി മറഞ്ഞ് ആ കഥാപാത്രം ദുല്‍ഖറിലേക്ക് എത്തിച്ചേരുകയായിരുന്നു.ഒരു റോഡ് മൂവി ഗണത്തില്‍പ്പെടുന്ന ചിത്രമായാണ് സംവിധായകന്‍ സിനിമയൊരുക്കിയിരിക്കുന്നത്.ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയിലായിരുന്നു തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.
കര്‍വാന്റെതായി പുറത്തിറങ്ങിയ ആദ്യ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചിത്രത്തില്‍ വ്യത്യസ്ഥമാര്‍ന്ന ഒരു ലുക്കിലായിരുന്നു ദുല്‍ഖറിനെ കാണിച്ചിരുന്നത്.കര്‍വാനിലെ പാട്ടുകള്‍ക്കും മികച്ച സ്വീകരണമായിരുന്നു എല്ലാവരും നല്‍കിയത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു.
പ്രതീക് കഹാദാണ് പാട്ടുകള്‍ ഒരുക്കിയിരുന്നത്. പ്രതീക് തന്നെ പാടിയ ഒരു പാട്ട് നിരവധി പേരായിരുന്നു യുടൂബില്‍ കണ്ടിരുന്നത്. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അമല അക്കിനേനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
Hello! Would you like to share the storyline of the movie കര്‍വാന്‍- ഹിന്ദി or provide updates on the cast and crew with us? Kindly send your contributions to [email protected].