നിവിന്‍ പോളി, മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കൊച്ചുണ്ണിയെ സഹായിക്കാനെത്തുന്ന ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായാണ് അദ്ധേഹം ചിത്രത്തില്‍ എത്തുന്നത്. ഇത്തിക്കരപ്പക്കിയായുളള ലാലേട്ടന്റെ പോസ്റ്റററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിനു വേണ്ടി ലാലേട്ടന്‍ വ്യത്യസ്ഥമാര്‍ന്നൊരു ലുക്കിലെത്തിയതായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്.
ബോബി-സഞ്ജയ് എന്നിവരുടേതാണ് തിരക്കഥ. ചിത്രത്തില്‍ കായംകുളം ഗ്രാമമാവുന്നത് ശ്രീലങ്കയാണ്. കൊച്ചുണ്ണിയുടെ കാലത്തെ കായകുളത്തിന് മാറ്റങ്ങള്‍ സംഭവിച്ചതിനാലാണിത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐത്യഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന കള്ളന്റെ കഥ സിനിമയാവുന്നതു രണ്ടം തവണയാണ്. ബാഹുബലിയുടെയും തലോഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു ചിത്രത്തിനു ശബ്ദം നല്‍കുന്നത്. ആറ്- ഏഴ് ആക്ഷന്‍ സീനുകളും ചിത്രത്തിലുണ്ട്.
161 ദിവസങ്ങള്‍ കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 45 കോടി മുതല്‍ മുടക്കില്‍ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിച്ചത്. കൊച്ചുണ്ണിയുടെ സെറ്റിന് വേണ്ടി മാത്രം 12 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയിന്‍, മണികണ്ഠന്‍ ആചാരി, പ്രിയങ്ക തിമേഷ്, തെസ്നി ഖാന്‍, ഷൈന്‍ ടോം ചാക്കോ, ജൂഡാ ആന്റണി, സുദേവ് നായര്‍, അശ്വിന്‍ ചന്ദ്രശേഖര്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ക്കൊപ്പം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തില്‍ അഭിനയിച്ചത്.
** Note :
കുറിപ്പ്: കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.