ജോണ്‍പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് കേളി.ജയറാം, ചാര്‍മിള, ഇന്നസെന്റ്, നെടുമുടി വേണു, മുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഭരതന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ പി എസി ലളിത,സുകുമാരി,ബാലന്‍ കെ നാര്‍,ഉണ്ണിമേരി, ശ്യാമ, അടൂര്‍ ഭവാനി,മാള അരവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.വേണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.ചിത്രസംയോജനം എന്‍ പി സുരേഷ്.ഗംഗ മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്.അനുഗ്രഹ സിനി ആര്‍ട്‌സ് ആണ് ചിത്രം വിതരണം ചെയ്തത്.
** Note :
കുറിപ്പ്: കേളി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.