വി.സി അശോകന്റെ തിരക്കഥയില്‍ കെ.കെ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് കൊക്കരക്കോ.ദിലീപ്, സുധീഷ്, പ്രേംകുമാര്‍, രാജന്‍ പി ദേവ് എന്നിവരാണ് ചിത്ര്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഗിരീഷ് പുത്തഞ്ചേരി, രഞ്ജിത്ത് മട്ടോഞ്ചേരി എന്നിവരുടെ വരികള്‍ക്ക് കണ്ണൂര്‍ രാജന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, ജി വേണുഗോപാല്‍, ബിജു നാരായണന്‍, മനോ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ജി മുരളി എഡിറ്റിങ്ങും ഉത്പല്‍ വി നായനാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.ഹരിശ്രീ അശോകന്‍,മാള അരവിന്ദന്‍, കുതിരവട്ടം പപ്പു, വിജയകുമാര്‍,ഇന്ദ്രന്‍സ്, സാദിഖ്, പോള്‍സണ്‍,അഷ്‌റഫ് ദിവാന്‍, ചരിത്ര,അഞ്ജു അരവിന്ദ്, പ്രിയ ഗില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.നീതു കൃഷ്ണ കമ്പൈന്‍സിന്റെ ബാനറില്‍ പി.ബാലകൃഷ്ണന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കൊക്കരക്കോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.