>

  ലോക്ക് ആവാതെ സിനിമാകാഴ്ച ; ലോക്ക് ഡൗണ്‍കാലത്ത് ഒടിടി ഫ്‌ളാറ്റ് ഫോമില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍

  പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുള്ള നിരവധി ചിത്രങ്ങളായിരുന്നു 2020ല്‍ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല ചിത്രങ്ങളുടെയും റിലീസ് നീട്ടി. എന്നാല്‍ ഇതിനിടയിലും ചില ചിത്രങ്ങള്‍ ഒടിടി ഫ്‌ളാറ്റ് ഫോമുകളില്‍ റിലീസ് ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ക്കൊക്കെയും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. അത്തരത്തില്‍ ലോക്ക് ഡൗണ്‍കാലത്ത് ഒടിടി ഫ്‌ളാറ്റ് ഫോമില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിതാ.
  ടെലിവിഷനിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമാണ് ടൊവീനോ തോമസ് നായകനായി എത്തിയ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. ഏഷ്യാനെറ്റ് ചാനലിലൂടെ സെപ്തംബര്‍ 1 നാണ് ചിത്രം റിലീസ് ചെയ്തത്. ഒരു കോട്ടയംകാരനും വിദേശ വനിതയും കൂടെ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ വഴി ലഡാക്ക് വരെ പോവുന്നതാണ് സിനിമയുടെ കഥ. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്‍.  
  ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സി യൂ സൂണ്‍ സെപ്തംബര്‍ 1നായിരുന്നു ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ണായും ഐ ഫോണിലാണ് ചിത്രീകരിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സമീപകാലത്ത് കണ്ട അതിഗംഭീര പ്രകടനമാണ് ദര്‍ശന രാജേന്ദ്രന്‍ ചിത്രത്തില്‍ കാഴ്ചവെച്ചത്.   
  നെറ്റ്ഫ്‌ളിക്‌സില്‍ നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമാണ്‌ നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകന്‍. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരന്‍, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, അനു സിത്താര എന്നിവര്‍ക്കൊപ്പം സണ്ണി വെയിനും ഭാര്യയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. റിലീസിനു മുമ്പു തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X