ഡോറ, അറാം, വേലൈക്കാരന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നായന്‍താര പ്രധാന കഥാപാത്രമായി എത്തുന്ന തമിഴ് ചിത്രമാണ് കൊളമാവ് കോകില. തമിഴിലെ ബിഗ് ബോസ് ടിവി ഷോയുടെ ക്രിയോറ്റീവ് ഡയറക്ടര്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.ആക്ഷന്‍ കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണന്‍, യോഗി ബാബു,ജാക്വലീന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. അരുണ്‍ രാജ കാമരാജിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നല്‍കുന്നത്.ചിത്രത്തില്‍ അതിഥി താരമായും അനിരുദ്ധ് എത്തുന്നുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വളരെ സാധാരണ വേഷത്തിലായിരിക്കും നയന്‍സ് എത്തുക. ഒരു മധ്യ വര്‍ഗത്തിലും താഴ്ന്ന കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന വളരെ അസാധാരണമായ സാഹചര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും, ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. പ്രശസ്ത നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: കൊളമാവ് കോകില എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.