രാജസേനന്റെ സംവിധാനത്തിൽ ജയറാം, ശ്രുതി, ജഗതി ശ്രീകുമാർ, കലാഭവൻ മണി, മാമുക്കോയ, നരേന്ദ്ര പ്രസാദ്, ബോബി കൊട്ടാരക്കര, സുധീഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാള ചലച്ചിത്രമാണ് 'കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ'. ജനങ്ങളുടെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ട് പരിഹരിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനും, നാട്ടുപ്രമാണിയുമാണ് അപ്പൂട്ടൻ. നാട്ടുകാർക്കെല്ലാം അപ്പൂട്ടൻ പറയുന്നതാണ് അവസ്സാന വാക്ക്. ഒരിക്കൽ സാമ്പത്തിക ശേഷിയില്ലാത്ത ഒരു പെണ്‍കുട്ടിയുടെ കോളേജ് ഫീസ് അപ്പൂട്ടൻ നൽകാമെന്ന് ഏൽക്കുന്നു. തുടർന്ന് അവൾ അപ്പൂട്ടനുമായി പ്രണയത്തിലാവുന്നു. പക്ഷേ അപ്പൂട്ടൻ അവളുടെ പ്രണയം നിരസ്സിക്കുന്നു.
** Note :
കുറിപ്പ്: കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.