മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗമാണ് കോട്ടയം കുഞ്ഞച്ചന്‍ 2. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രൈഡ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എന്നാല്‍ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗത്തിനെതിരെ ആദ്യ സിനിയുടെ അണിയറപ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരില്‍ രണ്ടാംഭാഗം ഇറക്കാന്‍ പറ്റില്ല എന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ ടി എസ് സുരേഷ് ബാബുവും നിര്‍മാതാവ് അരോമ മണിയും പറഞ്ഞത്. ഇതോടെ കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരില്ലാതെ മമ്മൂട്ടിയെ നായകനാക്കി ചിത്രവുമായി മുന്നോട്ടു പോവുമെന്ന് നിര്‍മാതാവ് വിജയ് ബാബു പറഞ്ഞു. 1990 ലാണ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ കോട്ടയം കുഞ്ഞച്ചന്‍ പുറത്തിറങ്ങുന്നത്.ബോക്‌സോഫീസില്‍ മികച്ച വിജയമാണ് ചിത്രം നേടിയത്.
** Note :
കുറിപ്പ്: കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.