നവാഗതരായ ജിബിറ്റ് ജോര്‍ജ്ജ്, ജിനോയ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് കോഴിപ്പോര്. ജിനോയ് ജനാര്‍ദ്ദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിബിത് ജിനോയ് യുടേതാണ് കഥ. ആമി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നവജിത് നാരായണനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാര ജേതാക്കളായ ഇന്ദ്രന്‍സും പൗളി വത്സനും ജോഡികളായി എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
സോഹന്‍ സീനുലാല്‍.സുധി കോപ്പ, വിജിലേഷ്, മഞ്ജു മറിമായം, കോട്ടയം പ്രദീപ്, ജോളി ചിറയത്ത്, ബിനു അടിമാലി, വീണ നന്ദകുമാര്‍, അഞ്ജലി നായര്‍ തുടങ്ങി വന്‍താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജെ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിജി ജയകുമാറാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കോഴിപ്പോര് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.